കൊടകര: ക്ഷേത്രവാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീത സമിതിയുടെ 14-ാമത് വാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും നടന്നു. നടന് നിടി ടോം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡണ്ട് ഉണ്ണി പോറാത്ത് അധ്യക്ഷത വഹിച്ചു. സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര ചെണ്ട കലാകാരന് അവിട്ടത്തൂര്‍ രാജപ്പന് പെരുവനം കുട്ടന്മാരാര് സമ്മാനിച്ചു. മുതിര്‍ന്ന മദ്ദളം കലാകാരന് പുലാപ്പറ്റ തങ്കമണി, മുതിര്‍ന്ന കൊമ്പുകലാകാരന്‍ രാമാട്ട് നാരായണന് നായര്‍ എന്നിവരെ ഗാനരചയിതാവ് ആര്.കെ.ദാമോദരന്‍ ആദരിച്ചു.
മേളപ്രമാണി കിഴക്കൂട്ട് അനിയന്മാരാര് ചികിത്സാധനസഹായ വിതരണം നടത്തി. എസ്.എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം നേടിയ അനുശ്രീ ഗോപകുമാറിനെ പഞ്ചവാദ്യപ്രമാണി പരയ്ക്കാട് തങ്കപ്പന്മാരാര് അനുമോദിച്ചു. ഐ.പി.എസ് കരസ്ഥമാക്കിയ പി.വാഹിദ്, കലാസാഗര്‍ അവാര്‍ഡ് ജേതാവ് കല്ലുവഴി ബാബു എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു. തായമ്പകാചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍, മേളപ്രമാണി ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍മാരാര്‍, ശുകപുരം രാധാകൃഷ്ണന്, സമിതി സെക്രട്ടറി കൊടകര ഉണ്ണി, പ്രസ്സ്ക്ലബ് പ്രസിഡണ്ട് ഐ.ആര്.രാജന്, പൂനിലാര്‍ക്കാവ് ദേവസ്വം സെക്രട്ടറി ഇ.രവീന്ദ്രന്, പുത്തുകാവ് ദേവസ്വം പ്രസിഡണ്ട് ഉണ്ണികൃഷ്ണന് എടാട്ട്, അരുണ്‍ പാലാഴി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം പൂനിലാര്‍ക്കാവ് ക്ഷേത്രസന്നിധിയില്‍ കലാനിലയം ഉദയന്‍ നമ്പൂതിരി, വെളപ്പായ നന്ദനന്‍, കുമ്മത്ത് നന്ദനന്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, മച്ചാട് പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗോപുരത്തിങ്കല്‍ പാണ്ടിമേളവും അരങ്ങേറി.