കൊടകര : മേളകലാ സംഗീതസമിതിയുടെ 14-ാം വാര്‍ഷികാഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം ശബരിമല മുന്‍ മേല്‍ശാന്തി മംഗലത്ത് അഴകത്ത് മനയ്ക്കല്‍ എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു.
കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരി ഏറ്റുവാങ്ങി. സമിതി പ്രസിഡണ്ട് ഉണ്ണി പോറാത്ത് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്് ടൗണ്‍ കരയോഗം പ്രസിഡണ്ട് എം.എല്‍.വി നായര്‍, കൊടകര ഉണ്ണി, വിജില്‍ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ചിങ്ങം 1 നാണ് വാര്‍ഷികാഘോഷം.