കൊടകര ; ക്ഷേത്രവാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീത സമിതിയുടെ സുവര്‍ണമുദ്ര പുരസ്‌കാരത്തിന് ചെണ്ടകലാകാരന്‍ അവിട്ടത്തൂര്‍ രാജപ്പന്‍ അര്‍ഹനായി. ഓഗസ്റ്റ് 17 ന് വൈകീട്ട് 3 ന് കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രസന്നിധിയില്‍ നടക്കുന്ന സമിതിയുടെ 14-ാം വാര്‍ഷികസമ്മേളത്തില്‍ സുവര്‍ണമുദ്ര സമ്മാനിക്കും.
കാല്‍നൂറ്റാണ്ടിലേറെയായി മേളകലാരംഗത്തുള്ള രാജപ്പന്‍ കലാമണ്ഡലം ശിവദാസിന്റെ ശിഷ്യനാണ്. അവിട്ടത്തൂര്‍ തെക്കാട്ട് കുഞ്ഞിക്കാവുഅമ്മയുടേയും പൊന്നാത്ത് ബാലന്‍നായരുടേയും മകനായ രാജപ്പന്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവം, തൃപ്പയ്യ ത്രിമൂര്‍ത്തിക്ഷേത്രോത്സവം, അവിട്ടത്തൂര്‍ മഹേദേവക്ഷേത്രോത്സവം തുടങ്ങി വാദ്യവേദികളില്‍ സജീവസാന്നിധ്യമാണ്.