കൊടകര : അനശ്വരഈണങ്ങളാല്‍ ഇന്ത്യന്‍സംഗീതത്തെയും മലയാളികളേയും വിസ്മയിപ്പിച്ച അനുഗൃഹീത സംഗീതസംവിധായകന്‍ സലില്‍ ചൗധരിയുടെ ഓര്‍മദിനത്തില്‍ കൊടകരയിലെ സ്നേഹ കലാമ്യൂസിയത്തില്‍ സംഗീത സന്ധ്യ അരങ്ങേറി.
സലില്‍ ചൗധരിയുടെ സ്നേഹസാന്ദ്രമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയില്‍ ഗായകരായ പി.ശശിമേനോന്‍, വര്‍ഗീസ് ജോണ്‍, ശ്രീനി പാലക്കല്‍ എന്നിവര്‍ ആലാപനം നടത്തി. ആര്‍ട്ട് മ്യൂസിയം ഓഫ് ലൗ ക്യൂറേറ്റര്‍ ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ ആമുഖപ്രഭാഷണം നടത്തി.