ആനന്ദപുരം : ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻ്ററി സ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾ സ്വന്തം അമ്മയ്ക്ക് കത്തെഴുതി തൊട്ടടുത്ത പോസ്റ്റോഫീസിലെ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു.അദ്ധ്യാപകരായ മേർലിൻ ഫ്രാൻസിസ്, യു. പ്രിയ, എ.വി.ജയശ്രീ, പി.ടി.മൃദുഷ, ബിന്ദു.ജി. കുട്ടി, പി.രഘു എന്നിവർ നേതൃത്വം നൽകി.പ്രധാന അദ്ധ്യാപകൻ ടി. അനിൽകുമാർ ആശംസകൾ നേർന്നു.