
മുതിര്‍ന്ന മദ്ദളം കലാകാരന്‍ പുലാപ്പെറ്റ തങ്കമണി, കൊമ്പുകലാകാരന്‍ രാമാട്ട് നാരായണന്‍ നായര്‍ എന്നിവരെ ആദരിക്കലും ഐ.പി.എസ് കരസ്ഥമാക്കിയ പി.വാഹിദിനെ അനുമോദിക്കലും പെരുവനം കുട്ടന്‍മാരാര്‍ നിര്‍വഹിക്കും. ഗാനരചയിതാവ് ആര്‍.കെ.ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തും. തായമ്പകാചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ചികിത്സാധനസഹായ വിതരണം കിഴക്കൂട്ട് അനിയന്‍മാരാരു വിദ്യാഭ്യാസഅവാര്‍ഡ്ദാനം പരയ്ക്കാട് തങ്കപ്പന്‍മാരാരും നിര്‍വഹിക്കും.
വൈകീട്ട് 6 ന് പൂനിലാര്‍ക്കാവ് ക്ഷേത്രസന്നിധിയില്‍ കലാനിലയം ഉദയന്‍ നമ്പൂതിരി, വെളപ്പായ നന്ദനന്‍, കുമ്മത്ത് നന്ദനന്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, മച്ചാട് പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗോപുരത്തിങ്കല്‍ പാണ്ടിമേളവും ഉണ്ടാകുമെന്ന് സമിതി പ്രസിഡണ്ട് ഉണ്ണി പോറാത്ത്്, സെക്രട്ടറി കൊടകര ഉണ്ണി, വൈസ്പ്രസിഡണ്ട് കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കമ്മിറ്റി അംഗം ജയകൃഷ്ണന്‍ കാവില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍