കൊടകര : മേളകലാസംഗീത സമിതിയുടെ കീഴില്‍ പുത്തുകാവ് ദേവീക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ അരങ്ങേററം 6 ന് വൈകീട്ട് 6 ന് ക്ഷേത്രസന്നിധിയില്‍ നടക്കും. പെരുവനം കുട്ടന്‍മാരാര്‍ ഭദ്രദീപം തെളിയിക്കും.
കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച ഒ.എസ്. ദേവീദത്തന്‍ , ഒ.വി ആദിത്ത്കൃഷ്ണ, അഭിനവ്സുരേഷ്, ആദിത്യന്‍ സുധീഷ്, ഭഗവത് സുധീഷ്, എസ്.അഖില്‍രാജ്, കെ.എസ്.അശ്വിന്‍കൃഷ്ണ, അശ്വിന്‍ പി.എസ്, എസ്.അനിരുദ്ധ് രാജ്, പി.എല്‍.അതുല്‍കൃഷ്ണ , ഇ.എസ്.ആയുസ്സ്, ധ്യാന്‍ ബി കൈലാസ്, ദേവേശ്വര്‍വിജില്‍, പി.ബി.ഭരത്കൃഷ്ണ, ശബരികൃഷ്ണപ്രസാദ്, ശ്രീഹരിദിനേഷ്, പി.എസ്.ദേവദത്ത് , പി.ബി.വിവേക്, ഇ.എസ്.ധനുസ്സ്, കെ.പി.സൂര്യദേവ് , മഹാദേവ് ബിനോജ്, കെ.എസ്.അനന്തുകൃഷ്ണന്‍, വി.എന്‍ ചന്ദ്രന്‍ , പി.എസ്.ഹരിദാസ് എന്നിങ്ങനെ 24 പേരാണ് പഞ്ചാരിയുടെ പതികാലംമുതല്‍ കയ്യും കോലും ഉപയോഗിച്ച് കൊട്ടിക്കയറുന്നത്.
അരങ്ങേറ്റമേളത്തിന് കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവക്ക് യഥാക്രമം കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കുമ്മത്ത് നന്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ 80 ല്‍പ്പരം സഹമേളക്കാര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സമിതി പ്രസിഡണ്ട് പി.എം.നാരായണമാരാര്‍, സെക്രട്ടറി കൊടകര ഉണ്ണി, വൈസ്പ്രസിഡണ്ട് കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കമ്മിറ്റിയംഗങ്ങളായ സുരേഷ് തൊറവ്, ജയകൃഷ്ണന്‍ കാവില്‍ എന്നിവര്‍ പങ്കെടുത്തു.
പുതിയബാച്ച് വിജയദശമിനാളില്‍
കൊടകര : മേളകലാസംഗീതസമിതിയുടെ കീഴില്‍ പഞ്ചാരിമേള പരിശീലനക്കളരിയുടെ പുതിയ ബാച്ച് വിജയദശമിദിനമായ ഒക്ടോബര്‍ 13 ന് രാവിലെ 8 ന് പുത്തുകാവ് ക്ഷേത്രത്തില്‍ ആരംഭിക്കും. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ 10 വയസ്സിനുമുകളില്‍ പ്രായമുള്ള ആര്‍ക്കും ചേരാവുന്നതാണ്.
താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക. 9447918521, 8281428862, 7034222494…