കൊടകര : സംഗീത സംവിധായകന്‍ സലില്‍ ചൗധരിയുടെ ഓര്‍മദിനമായ സെപ്തംബര്‍ 5 ന് കൊടകരയിലെ സ്‌നേഹമ്യൂസിയത്തില്‍ സലില്‍ സംഗീത സന്ധ്യ അരങ്ങേറും. സലില്‍ ചൗധരിയുടെ സ്‌നേഹസാന്ദ്രമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത സന്ധ്യയില്‍ ഗായകരായ പി.ശശിമേനോന്‍, വര്‍ഗീസ് ജോണ്‍, ശ്രീനി പാലക്കല്‍ എന്നിവര്‍ ആലാപനം നടത്തും.
വൈകീട്ട് 4 മുതല്‍ 6 വരെ മ്യൂസിയത്തിലെ തുറന്ന വേദിയില്‍ നടക്കുന്ന സംഗീത സന്ധ്യയുടെ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ആര്‍ട്ട് മ്യൂസിയം ഓഫ് ലൗ ക്യൂറേറ്റര്‍ ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, പി.ശശിമേനോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.