ചാഴിക്കാട് ക്ഷേത്രത്തില്‍ മീനഭരണി ആഘോഷിച്ചു

DSC_1145കൊടകര:അവിട്ടപ്പിള്ളി ചാഴിക്കാട് ശ്രീഭഗവതിക്ഷേത്രത്തിലെ അശ്വതി പൊങ്കാലയും മീനഭരണി മഹോത്സവവും ആഘോഷിച്ചു. ഗണപതിഹോമം, കലശാഭിഷേകം, എഴുന്നള്ളിപ്പ്, മേളം, പഞ്ചവാദ്യം, അന്നദാനം, കാഴ്ചശിവേലി, സഹസ്രദീപം, പുഷ്പാഭിഷേകം, കാവടിയാട്ടം, കാളകളിവരവ്, നാടന്‍കലകള്‍, നാടന്‍പാട്ടുകള്‍, നാടോടി ദൃശ്യാവിഷ്‌കാരങ്ങള്‍    എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന് 3 ആനകള്‍ അണിനിരന്നു. പാമ്പാടി സുന്ദരന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് ചാലക്കുടി മണിയും നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!