Breaking News

കല്ലട വോള്‍വോയുടെ മരണപാച്ചിലില്‍ പൊലിഞ്ഞത് അഞ്ച് ജീവന്‍.

kalladaഹരിപ്പാടിനടുത്ത് ദേശീയപാത 47ല്‍ നങ്ങ്യാര്‍കുളങ്ങരയ്ക്ക് തെക്ക് പോലീസ് സ്റ്റേഷന്‍ ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു അപകടം. കരുനാഗപ്പള്ളി മുഹമ്മദ്കുഞ്ഞ് (75), ഭാര്യ നബീസാകുഞ്ഞ് (60), മരുമകള്‍ ഫെമിന (30), മുഹമ്മദ്കുഞ്ഞിന്റെ സഹോദരി വരവിള ഹിദായത്ത് മന്‍സിലില്‍ മറിയുമ്മ (70), കാര്‍ ഡ്രൈവറും അയല്‍വാസിയുമായ വരവിള പടയണത്ത് കോയക്കുട്ടിയുടെ മകന്‍ അബ്ദുള്‍ ലത്തീഫ് (45) എന്നിവരാണ് മരിച്ചത്.

അമിത വേഗതയിലായിരുന്ന കല്ലട എയര്‍ ട്രാവത്സാണ് കൂട്ടമരണത്തിന് കാരണമായത്. ബാംഗ്ലൂര്‍-കൊല്ലം റൂട്ടിലോടുന്ന ഈ ബസ് കൊല്ലത്തേക്ക് വരികയായിരുന്നു. മറ്റൊരു വണ്ടിയെ മറികടന്നു വന്ന ബസ്സ് റോഡിന്റെ വശത്തെ കരിങ്കല്ലുകള്‍ ഇടിച്ച് വീഴ്ത്തിയാണ് കാറിലിടിച്ചതെന്ന് പോലീസ് പറഞ്ഞു. കാര്‍ നിശ്ശേഷം തകര്‍ന്നു. ഒടിഞ്ഞ് മടങ്ങിപ്പോയ കാര്‍ ദേശീയപാതയില്‍നിന്ന് താഴ്ചയിലേക്ക് കൂപ്പുകുത്തി. കല്ലട വോള്‍വോ 100 കിലോമീറ്റര്‍ വേഗതയിലായിരുന്നെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടപ്പാട് : ഇരിഞ്ഞാലക്കുട വെബ്‌

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!