ഇരുപതു വര്‍ഷക്കാലം കൊടകര മേഖലയില്‍ പത്രപ്രവര്‍ത്തന രംഗത്ത് ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ചവച്ച് മറ്റത്തൂരിന്‍റെ വികസനത്തിന് വേണ്ടി , നാടിന്‍റെ പ്രശ്നങ്ങള്‍ അധികാരികളില്‍ എത്തിക്കാന്‍ തൂലിക ചലിപ്പിച്ച മലയാള മനോരമ ലേഖകന്‍ കെ . നാരായണന്‍കുട്ടിക്ക് കൊടകര മീഡിയ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി . കൊടകരയില്‍ വച്ച് നടന്ന യോഗത്തില്‍ ക്ലബ് പ്രസിഡന്റ് ശ്രീധരന്‍ കളരിക്കല്‍ അധ്യക്ഷനായിരുന്നു . ബി .ഡി .ദേവസ്സി എം .എല്‍ .എ യോഗം ഉദ്ഘാടനം ചെയ്തു . പ്രൊഫ. സി . രവീന്ദ്രനാഥ് എം .എല്‍ .എ. ഉപഹാരസമര്‍പ്പണം നടത്തി . ഷാജുമോന്‍ വട്ടേക്കാട് , പി . ആര്‍ .പ്രസാദ് , ജോയ് കൈതാരത്ത് , കെ .പ്രസാദ് , ലോനപ്പന്‍ കടമ്പോട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .
മറ്റത്തൂരിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ലോകത്തെ അറിയിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന കെ . നാരായണന്‍കുട്ടിക്ക് മറ്റത്തൂര്‍ ഡോട്ട് ഇന്‍ പ്രതിനിധികളായ പി .വി വേലായുധന്‍ , പ്രവീണ്‍ എം .കുമാര്‍ , സുഭാഷ് സി .എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .