Breaking News

ഐശ്വര്യത്തിന്റെ കണിക്കാഴ്ചയുമായി വിഷു

ഏതു പ്രതിസന്ധിയിലും തളരാതെ പ്രവര്‍ത്തിക്കണം അതിലൂടെ ഉന്നതി കൈവരുമെന്ന പ്രത്യാശയുടെ സന്ദേശമാണ് വിഷു നമുക്ക് സമ്മാനിക്കുന്നത്. ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിയും കൊന്നപ്പൂവിന്റെ വിശുദ്ധി കണികണ്ടുണരുന്ന സുദിനവും കൂടിയാണിത്. കാലാവസ്ഥ വ്യതിയാനം മൂലം കാലം തെറ്റി പൂത്തുലഞ്ഞ കൊന്നപ്പൂവുകള്‍ ,കാഴ്ചക്ക് മാത്രം കണി വെള്ളരി, നഷ്ടപ്പെടുന്ന തേനൂറുന്ന സ്വാദുകള്‍ ഇതെല്ലാമാണെങ്കിലും കേരളിയനെ ഒരു ചരടില്‍ ഇണക്കി ചേര്‍ത്ത പുഷ്പങ്ങലെപ്പോലെ ആ ഏകതാ സങ്കല്പത്തിന് എക്കാലവും പവന്‍ മാറ്റ് തന്നെയാണ് കാര്‍ഷിക വൃത്തിയില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്ന കേരളിയനെ , പിന്‍തിരിപ്പിക്കുന്ന വിഷുപക്ഷിയുടെ പാട്ട് കേള്‍ക്കാന്‍ കൊതിക്കുന്ന സ്ഥിതിവിശേഷം കൂടി സംജാതമായിരിക്കുന്നു. എങ്കിലും ഗൃഹാതുരത്വത്തിന്റെ തങ്ക ശ്രീകോവില്‍ തുറക്കുന്ന ആ സമ്മോനഹ മുഹൂര്‍ത്തത്തെ, വിഷുവിനെ നമുക്ക് മനസിലേക്ക് ആവാഹിചിരുത്താം. കഴിഞ്ഞുപോയ കാലങ്ങള്‍ എത്രമാത്രം സംമോഹനമായിരുന്നുവെന്നു ഓര്‍ത്തോര്‍ത്ത് ആശ്വസിക്കാം. ഏവര്‍ക്കും  നമ്മുടെ കൊടകര . കോമിന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!