Breaking News

ആലത്തൂര്‍ പാടത്ത് വെള്ളമുണ്ട് ; കുടിക്കാന്‍ കിണറില്‍ വെള്ളമില്ല

കൊടകര : ജലക്ഷാമം രൂക്ഷമായ ആലത്തൂരിലേക്ക് കനാലിലൂടെ വെള്ളമെത്തി പാടം നിറഞ്ഞെങ്കിലും കുടിവെള്ളപദ്ധതിയുടെ കിണറില്‍ വെള്ളമില്ലാത്തതിനാല്‍ എഴുപതോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. പറപ്പൂക്കര പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ആലത്തൂര്‍ പാടത്തിനു ചേര്‍ന്ന് തന്നെയാണ് പ്ലാവളപ്പില്‍ കോളനിയിലെ കുടുംബങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ കിണറും പമ്പ് ഹൗസും ഉള്ളത്. പാടത്ത് വെള്ളം നിറഞ്ഞെങ്കിലും അഞ്ചര മീറ്റര്‍ താഴ്ചയുള്ള കിണറ്റില്‍ രണ്ടടി പോലും വെള്ളമില്ല.

വെള്ളത്തിന്റെ ഉറവകള്‍ കിണറ്റിലേക്ക് എത്താത്തതാണ് കാരണം. കോണ്‍ക്രീറ്റ് റിങ്ങുകളില്‍ നിര്‍മ്മിച്ച വലിയ കിണറ്റിലേക്ക് ചുറ്റുനിന്നും വെള്ളം ഉറവയായെത്താന്‍ ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ടെങ്കിലും ഇവ അടഞ്ഞുകിടക്കുകയാണ്. കിണര്‍ നിര്‍മ്മിച്ച സമയത്ത് റിങ്ങിന് ചുറ്റും കളിമണ്ണ് ഇടിച്ചുറപ്പിച്ചതാണ് വെള്ളത്തിന്റെ ഉറവകള്‍ ഇല്ലാത്തതിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കോളനിയിലെ 68 കുടുംബങ്ങള്‍ക്കാണ് കിണറ്റിലെ വെള്ളം പ്രയോജനപ്പെടുത്തുന്നത്. 5 എച്ച്.പി.യുടെ മോട്ടോര്‍ ഉപയോഗിച്ചാണ് 450 മീറ്റര്‍ അകലെ കോളനിയിലെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. കിണറ്റില്‍ വെള്ളമില്ലാത്തതുമൂലം ഒരു ദിവസം ഒന്നര മണിക്കൂര്‍ സമയം മാത്രമേ പമ്പിങ് നടത്താന്‍ പറ്റുന്നുള്ളൂ. കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!