പുതുക്കാട് മറവാഞ്ചേരി മഹാദേവ ക്ഷേതത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.
പുതുക്കാട് : മറവാഞ്ചേരി മഹാദേവ ക്ഷേതത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.ഗണപതിഹോമം,നവഗം, പഞ്ചഗവ്യം, എഴുന്നള്ളിപ്പ്, അന്നദാനം, കാഴ്ചശീവേലി, താലം വരവ് എന്നിവ ഉണ്ടായി. എഴുന്നള്ളിപ്പിനു മൂന്നു ആനകള്‍ അണിനിരന്നു. ഊട്ടോളി പ്രസാദ് ദേവന്റെ ഗണപതിഹോമം, ധാര, പഞ്ചഗവ്യം, കലശാഭിഷേകം, ഉദയാസ്തമന പൂജ, കളഭചാര്‍ത്ത് തുടങ്ങിയ ചടങ്ങുകള്‍ക്കു ശേഷം അന്നദാനം നടത്തി.
ചൊവ്വല്ലൂര്‍ മോഹന വാരിയരുടെ പ്രാമാണികത്വത്തില്‍ പാണ്ടിമേളവും ദീപാരാധനയ്ക്കു ശേഷം തായമ്പകയും കുറത്തിയാട്ടവും നടത്തി. പാറമേക്കാവ് ശ്രീപത്മനാഭന്‍ തിടമ്പേറ്റി. പഞ്ചാവാദ്യത്തിനു ചാലക്കുടി മണിയും മേളത്തിന് കൊടകര ഉണ്ണിയും നേതൃത്വം നല്കി. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി ആലാ നാരായണന്‍ കുട്ടി ശാന്തി കാര്‍മികത്വം വഹിച്ചു.