കൊടകര : വില്പനയ്ക്ക് വെച്ച കുപ്പിവെള്ളത്തില്‍ ചത്ത എട്ടുകാലിയുടെ അവശിഷ്ടം. വാസുപുരം മുപ്ലിയം റോഡിലുള്ള കടയില്‍ നിന്ന് വാങ്ങിയ മിനറല്‍ വാട്ടര്‍ കുപ്പിക്കുള്ളിലാണ് എട്ടുകാലിയുടെ അവശിഷ്ടം കണ്ടത്. വാസുപുരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ നിന്ന് വാങ്ങിയതാണ് കുപ്പിവെള്ളമെന്ന് കടയുടമ പറഞ്ഞു. കുടിക്കാനുള്ള വെള്ളത്തില്‍ എട്ടുകാലി അകപ്പെട്ടത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. റിപ്പോർട്ട് : മാതൃഭൂമി.