പുതുക്കാട് : കേരളത്തിലെ വാദ്യകലാരംഗത്ത് പഞ്ചവാദ്യത്തിലെ തിമിലനിരയില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ കുനിശ്ശേരി അനിയന്‍ മാരാരെ നാട്ടുകാരും വിവിധ ക്ഷേത്രക്ഷേമസമിതികളും സഹൃദയരും സഹപ്രവര്‍ത്തകരുംചേര്‍ന്ന് വീരശൃംഖല അണിയിച്ച് ആദരിക്കാന്‍ ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട ആലോചനായോഗവും വിപുലമായ സ്വാഗതസംഘംരൂപീകരണവും2014 ജൂണ്‍ 22 ന് ഞായറാഴ്ച വൈകീട്ട് 3 ന് തെക്കേതൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണുക്ഷേത്രം ഊട്ടുപുരയില്‍ നടക്കും. . പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ അധ്യക്ഷത വഹിക്കും.
1948 ല്‍ പുതുക്കാട് തെക്കേതൊറവ് തെനോളി മാരാത്ത് കാര്‍ത്ത്യായനി മാരസ്യാരുടേയും മഠത്തില്‍ മാരാത്ത് കൃഷ്ണമാരാരുടേയും മകനായാണ് കുനിശ്ശേരി അനിയന്‍ ജനിച്ചത്. 14 വയസ്സുമുതല്‍ പഞ്ചവാദ്യ കുലപതി പൊറത്തുവീട്ടില്‍ മാണുമാരാരുടെ ശിക്ഷണത്തില്‍ തിമില അഭ്യസിച്ചു. തുടര്‍ന്ന് കുനിശ്ശേരിപുതുക്കുളങ്ങര ക്ഷേത്രത്തിലെ അടിയന്തിരക്കാരനായി.
പല്ലാവൂര്‍ സഹോദരന്‍മാരായ അപ്പുമാരാര്‍, മണിയന്‍മാരാര്‍, കുഞ്ഞുകുട്ടന്‍മാരാര്‍ എന്നിവരുടെ വിദഗ്ദ ശിക്ഷണവും സഹപ്രവൃത്തിയും അനിയന്‍മാരാരെ കിടയറ്റ വാദകനാക്കിമാറ്റി. അപ്പുമാരാര്‍ക്കുകീഴില്‍ തിമിലയില്‍ മാത്രമല്ല തായമ്പകയും മാരാര്‍ സ്വായത്തമാക്കിയിരുന്നു. കുറേക്കാലം ചെണ്ടക്കാരനായി ഗുരുവായൂരും ഇരിങ്ങാലക്കുടയിലും ഉത്സവങ്ങള്‍ക്ക് മാരാര്‍ പങ്കെടുത്തിട്ടുണ്ട്.
പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് 4 വര്‍ഷം പാറമേക്കാവ് വിഭാഗത്തില്‍ പഞ്ചവാദ്യത്തിന്റെ തിമിലനിരയില്‍ കൊട്ടിയെങ്കിലും തുടര്‍ന്ന് കഴിഞ്ഞ 30 വര്‍ഷത്തോളമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിലെ പ്രമുഖസ്ഥാനം അലങ്കരിച്ചുവരുന്നു. കേരളത്തിലെ ഒട്ടുമിക്കപ്രമുഖ പൂരങ്ങള്‍ക്കും വേലകള്‍ക്കും ഉത്സവങ്ങള്‍ക്കും സജീവസാന്നിധ്യമാണ് കുനിശ്ശേരി അനിയന്‍മാരാര്‍. ആലോചനായോഗവും വിപുലമായ സ്വാഗതസംഘംരൂപീകരണവും പ്രൊ.സി.രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട് : കേരളത്തിലെ വാദ്യകലാരംഗത്ത് പഞ്ചവാദ്യത്തിലെ തിമിലനിരയില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ കുനിശ്ശേരി അനിയന്‍ മാരാരെ നാട്ടുകാരും വിവിധ ക്ഷേത്രക്ഷേമസമിതികളും സഹൃദയരും സഹപ്രവര്‍ത്തകരുംചേര്‍ന്ന വീരശൃംഖല അണിയിച്ച് ആദരിക്കുന്നതിനുമുന്നോടിയായുള്ള സ്വാഗതസംഘരൂപീകരണയോഗം പുതുക്കാട് തെക്കേതൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണുക്ഷേത്രം ഊട്ടുപുരയില്‍ നടന്നു. പ്രൊ.സി.രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ അധ്യക്ഷത വഹിച്ചു.
രവി കിളിയറ, അമ്പഴപ്പിള്ളി ശ്രീരാജ് നമ്പൂതിരി, ശെല്‍വരാജ് പെരുമറത്ത്, രാപ്പാള്‍ സുകുമാരമേനോന്‍, അന്തിക്കാട് പത്മനാഭന്‍, എം.വി.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പരയ്ക്കാട് തങ്കപ്പന്‍മാരാര്‍ (ചെയര്‍മാന്‍), കിളിയറ രവി (ജനറല്‍കണ്‍വീനര്‍), എം.വിജയന്‍ (ട്രഷറര്‍), അന്തിക്കാട് പത്മനാഭന്‍ (കോര്‍ഡിനേററര്‍) എന്നിവരേയും സബ്കമ്മിറ്റി ഭാരവാഹികളായി നെല്ലുവായ് ശശി, കെ.മുരളീധരന്‍ (ഫിനാന്‍സ്), കീഴൂട്ട് നന്ദനന്‍, ടി.സുരേഷ്ബാബു (പ്രോഗ്രാം), എം.മോഹന്‍ദാസ്, കൊടകര ഉണ്ണി (പബ്ലിസിറ്റി), വേണുഗോപാല്‍ തൊറവ്, എം.പ്രഭാകരന്‍ (സ്റ്റേജ്ആന്‍ഡ് ഡെക്കറേഷന്‍), സുരേന്ദ്രന്‍ പേഴേരി, എ.സതീശന്‍ (ഭക്ഷണം) എന്നിവരേയും തെരഞ്ഞെടുത്തു. ഡിസംബര്‍ 14 ന് വള്ളിക്കുന്നത്ത് മഹാവിഷ്ണുക്ഷേത്രസന്നിധിയിലെ പ്രത്യേകവേദിയില്‍ വച്ച് അനിയന്‍മാരാര്‍ക്ക് വീരശൃംഖല അണിയിക്കും.