ലോകലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തുന്നു

കൊടകര : ലോകലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തും. കെ.പി.സി.സി. യുടെ തീരുമാനമനുസരിച്ച് നടത്തുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ഇന്ന് (വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് 3 ന് കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍വച്ച് നടത്തും.

ചടങ്ങില്‍ കൊടകര പള്ളി വികാരിയച്ചന്‍, കൊടകര ജുമാ മസ്ജിദ് ഉസ്താദ്, പേരാമ്പ്ര ഗുരുചൈതന്യ മഠം സ്വാമികള്‍, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!