കൊടകര : പേരാമ്പ്രയില്‍ സര്‍ക്കാരിന്റെ ആയുര്‍വേദാശുപത്രിക്കായി സ്ഥലം വാങ്ങാന്‍ പണമില്ലാതെ വിഷമിച്ചിരുന്ന നമ്പാടന്റെ വിഷമം കണ്ട് ഏറെ സന്തോഷത്തോടെ തന്റെ ആഭരണങ്ങള്‍ ഊരി വില്‍ക്കാന്‍ നല്‍കി മാതൃകയാവുകയായിരുന്നു ആനിടീച്ചര്‍.
സ്ഥലം ഇല്ലെങ്കില്‍ കൊടകരയില്‍നിന്നും ജില്ലയുടെ മറ്റൊരിടത്തേക്ക് മാറ്റാല്‍ള്ള ശ്രമത്തിനിടെയായിരുന്നു സ്ഥലം വാങ്ങാനായി സന്തോഷത്തോടെ തന്റെ ആഭരണങ്ങള്‍ ഊരി നല്‍കിയത്. അങ്ങനെ പണിതതാണ് നമ്മുടെ ഈ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രി.
ഗവ.ആയുവേദാശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേവാര്‍ഡ് മന്ദിരം 2017 ജനുവരിയിൽ ഉത്ഘാടനം ചെയ്തു . ഭാരതീയ ചികിത്സാവകുപ്പ് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് 12 മുറികളോടുകൂടിയ പേവാര്‍ഡ് കെട്ടിടം പണി പൂര്‍ത്തീകരിച്ചത്.