ഞാന്‍ കര്‍ക്കിടകം
എന്‍റെതല്ലാത്ത തെറ്റുകള്‍ക്ക് എന്നും പഴി ഏറ്റു വാങ്ങിയ ഞാന്‍ —കര്‍ക്കിടകം…….
മക്കളില്‍ കുറച്ചു കറുത്തതു കാരണം എന്നും അവഗണനയും പുച്ഛവും ഞാന്‍ സഹിച്ചു! അത് എന്‍റെ തെറ്റാണോ?
എല്ലാവര്‍ക്കും ഒരു പ്രത്യേഗ കാഴ്ചപ്പാടായിരുന്നു; നോക്കി പരിഹസിച്ചു – ശപിച്ചു – അവഗണിച്ചു…….
ഇടവത്തിലും മിഥുനത്തിലും തുലാത്തിലും ഇല്ലാത്ത മഴയാണോ ഞാന്‍ കൊണ്ടുവന്നത്….
കുംഭമാണെങ്കില്‍ കാറ്റും മഴയും തന്നില്ലേ…..
പൊരിയുന്ന വെയില്‍ തരുന്ന എത്ര എത്ര മാസങ്ങള്‍ അവര്‍ക്കൊന്നും ഇല്ലാത്ത എന്താണ് എന്നില്‍ നിങ്ങള്‍ കാണുന്നത്…..
ഒരു ശുഭ കാര്യങ്ങളും നിങ്ങള്‍ കര്‍ക്കിടകത്തില്‍ ചെയ്യുന്നില്ല പ്രതീക്ഷിക്കുന്നതോ, കര്‍ക്കിടകത്തിലെ മരണങ്ങള്‍ മാത്രം……
എത്ര എത്ര മഹാന്‍മാര്‍ ജനിച്ചത് കര്‍ക്കിടകത്തില്‍?
ആല്‍ഫ്രഡ് ഹിച്കോക്ക്-
ബരാക് ഒബാമ-
ബെര്‍ണാഡ് ഷാ-
നീല്‍ ആംസ്ട്രോങ്ങ്….. എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
രാമായണം വായിക്കാനും, വെറുതെ ഇരുന്നു ചൊറികുത്തുമ്പോള്‍ ക്ഷേത്ര സന്ദര്‍ശനത്തിനായും എന്നെ പുണ്യ മാസമെന്നു നിങ്ങള്‍ വിളിക്കും……
അയലത്തെ വീട്ടുകാര്‍ക്ക് കൊടുക്കാനുള്ള ഇരുനൂറു രൂപ ഈ പഞ്ഞ മാസം കഴിയട്ടെ എന്ന് പറഞ്ഞു ഒഴിയുന്ന നിങ്ങള്‍ പിറ്റേന്ന് അഞ്ഞൂറ് രൂപ ചിലവാക്കി നാലമ്പലം ചിറ്റുന്നു …ഹ കഷ്ടം…..
NSE മറ്റും WORLD MARKET നോക്ക് കഴിഞ്ഞ എത്രയോ വര്‍ഷങ്ങളില്‍ കര്‍ക്കിടകം കൊയ്ത നേട്ടങ്ങള്‍ ?? ഹ കഷ്ടം……
പൊന്നിന്‍ ചിങ്ങമെന്നു വിളിക്കുന്ന അതെ നിങ്ങള്‍ എന്നെ കള്ളകര്‍ക്കിടകം എന്ന് വിളിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന, വേദന – വിമ്മിഷ്ടം – നീറ്റല്‍…നിങ്ങള്‍ അറിയുന്നില്ല…….
മനുഷ്യാവകാശ കമ്മിഷന്‍ കേള്‍ക്കണം….!!!!!?????
കാലചക്രം തിരിച്ചു പോകണം ……
ചരിത്രം തിരിച്ചു പോകണം
ചരിത്രം മാറ്റി എഴുതണം
ചരിത്രം മാപ്പ് പറയണം ….
ഞാന്‍ കര്‍ക്കിടകം…..