
കൊടകര : ഇരിങ്ങാലക്കുട – വെള്ളിക്കുളങ്ങര റൂട്ടിലെ ജോസ്‌കോ ബസിലെ കണ്ടക്ടറായ വാസുപുരം കുറ്റിപറമ്പില്‍ സുരേഷ്ബാബു (46), ഭാര്യ സജില (38), മകള്‍ ദൃശ്യ (15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്ചെന്ന നിലയി ഗുരുതരാവസ്ഥയിൽ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദർശ്(16) രാത്രിയോടെയാണ് മരിച്ചത്. കിടപ്പു മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് സുരേഷ്ബാബുവിനെ കണ്ടെത്തിയത്.
വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ നിലത്ത് ഭാര്യയേയും മകളേയും കണ്ടെത്തി. സുരേഷ്ബാബുവിന്റെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെ ആദര്‍ശിന്റെ ഞരക്കം കേട്ട് ചെന്നു നോക്കിയപ്പോഴാണ് ഇവര്‍ സംഭവം അറിഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ കാരണമെന്ന് പറയുന്നു.
കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദൃശ്യ. മരണത്തെത്തുടര്‍ന്ന് സ്‌കൂളിന് ഇന്നലെ അവധിനല്‍കി. എം.എല്‍.എ മാരായ സി.രവീന്ദ്രനാഥ്, ബി.ഡി.ദേവസി ,ചാലക്കുടി ഡി.വൈ.എസ്. ടോമി സബാസ്റ്റ്യൻ , കൊടകര സി.ഐ.കെ.സുമേഷ്, എസ്.ഐ.ഷണ്‍മുഖന്‍, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി .മൃതദേഹങ്ങള്‍ മെഡിക്കല്‍കോളേജ് ആശുപത്രിമോര്‍ച്ചറിയില്‍ . 4 പേരുടേയും മൃതദേഹങ്ങള്‍ സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍ നടക്കും.
റിപ്പോര്‍ട്ട് : കൊടകര ഉണ്ണി.