കൊടകര:മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് കൂട്ട ആത്മഹത്യനടത്തിയവരുടെ മൃതദേഹങ്ങള്‍ വടൂക്കര ശ്മശാനത്തില്‍ സംസ്‌കരിച്ചു. വാസുപുരം കുറ്റിപ്പറമ്പില്‍ സുരേഷ്ബാബു(43), ഭാര്യ സജില(38), മകള്‍ ദൃശ്യ(15), മകന്‍ ആദര്‍ശ് (16) എന്നിവരാണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്.
മൃതദേഹങ്ങള്‍ വഹിച്ചുള്ള ആംബുലന്‍സ് ഇന്നലെ ഉച്ചയോടെ വാസുപുരത്തെ വസതിയിലെത്തിയപ്പോള്‍ നാട്ടുകാരും സ്‌കൂള്‍വിദ്യാര്‍ഥികളും ബസ്ജീവനക്കാരുമൊക്കെയായി നൂറുകണക്കിനുപേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവിടെയെത്തിയിരുന്നു. വീടിനകത്ത് സുരേഷ്ബാബുവിന്റേയും സജിലയുടേയും മൃതദേഹങ്ങള്‍ ഒരു പായയിലും ദൃശ്യയുടേയും ആദര്‍ശിന്റേയും മൃതദേഹങ്ങള്‍ സമീപത്തായി മറ്റൊരു പായയിലുമാണ് കിടത്തിയിരുന്നത്. ബന്ധുക്കളും അയല്‍ക്കാരും സഹപാഠികളുമൊക്കെ രകഷിതാക്കളുടേയും മക്കളുടേയും ചേതനയററ ശരീരം കണ്ട് തേങ്ങികരയുകയായിരുന്നു.
റിപ്പോര്‍ട്ട്: കൊടകര ഉണ്ണി.