
കൊടകര: വെള്ളിക്കുളങ്ങര സര്‍വ്വീസ് സഹകരണബാങ്കിന്റെ വാസുപുരം ശാഖയുടെ ഉദ്ഘാടനം സി.രവീന്ദ്രനാഥ് എം.എല്‍.എ. നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പീയൂസ് സിറിയക് അദ്ധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍കര്‍മ്മം ടി.എ. രാമകൃഷ്ണന്‍ നടത്തി. തൃശൂര്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സി.വി. ശശിധരന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അശോകന്‍, സഹകരണയൂണിയന്‍ സര്‍ക്കിള്‍ ചെയര്‍മാന്‍ പി.കെ.ശിവരാമന്‍ എന്നിവര്‍ മുഖ്യാതിഥികളായി.സി.വി.രവി, കെ.ആര്‍.രാധാകൃഷ്ണന്‍, അജിതാരാധാകൃഷ്ണന്‍, സി.സി.ഗീവര്‍, പി.കെ.കൃഷ്ണന്‍കുട്ടി, ടി.എം.ചന്ദ്രന്‍, അഡ്വ.പി.ജി.ജയന്‍, ഷീലതിലകന്‍, ഷാജിമോള്‍ ബാലന്‍, പി.വി.പൗലോസ്, കെ.കെ.സുബ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.