കൊടകര : പുത്തുക്കാവ് വിവേകാനന്ദ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നടത്തുന്ന പരിപാടികളുടെ സ്വാഗതസംഘം രൂപീകരിച്ചു.
മുഖ്യ രക്ഷാധികാരി രാമന്‍കുട്ടി ചിറ്റൂര്‍, അദ്ധ്യക്ഷന്‍ സത്യന് കാരപ്പിള്ളി എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സമിതി ഭാരവാഹികളേയും തിരഞ്ഞെടുത്തു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശോഭയാത്ര, ഉറിയടി, ഗോപൂജ എന്നിവയുണ്ടാകും.