കൊടകര : വാസുപുരം സെ.ആന്റണീസ് പള്ളിയിലെ ഇടവക മദ്ധ്യസ്ഥനായ വി. അന്തോണീസിന്റെ ഊട്ടുതിരുനാളിന്റേയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണതിരുനാളിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 5 ചൊവ്വ വൈകീട്ട് 6 മണിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് ഇരിമ്പന്‍ തിരുനാള്‍ കൊടിയേറ്റം നിര്‍വ്വഹിക്കും.
തുടര്‍ന്ന് എല്ലാ ദിവസവും വൈകീട്ട് 6 ന് നവനാള്‍ തിരുകര്‍മ്മങ്ങളുടെ ഭാഗമായി വി. കുര്‍ബ്ബാനയും, ലദീഞ്ഞും, നൊവേനയും ഉണ്ടായിരിക്കും. ആഗസ്റ്റ് 14 ന് വൈകീട്ട് 6 മണിക്ക് പ്രസുദേന്തി വാഴ്ചയും തുടര്‍ന്ന് പൊന്‍നാവ് എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ആഗസ്റ്റ് 15 ന് രാവിലെ 9.30 ന് ആഘോഷമായ ദിവ്യബലിയും, പ്രദക്ഷിണവും ഊട്ട് നേര്‍ച്ചയും ഉണ്ടായിരിക്കും. ആഗസ്റ്റ് 15 ന് ശിശിക്കള്‍ക്ക് ചോറൂണൂം, വാഹന വെഞ്ചിരിപ്പും, കാര്‍ഷിക വസ്തുക്കളുടെ ലേലവും ഒരുക്കിയിട്ടുണ്ട്. നാനാജാതി മതസ്ഥരായ 1500 പേരാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്.
ഫാ. ഷിബു നെല്ലിശ്ശേരി ചെയര്‍മാനായും ലിസന്‍ പോട്ടക്കാരന്‍ ജനറല്‍ കണ്‍വീനറായും ജോണ്‍സന്‍ മാപ്രാണി, ജോജു ഞെരിഞ്ഞാംമ്പിള്ളി, ഫെബിന്‍ ചെരുപറമ്പില്‍ എന്നിവര്‍ കൈക്കാരന്മാരായും 51 അംഗ കമ്മിറ്റി തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.