പല്ലറിഞ്ഞു തിന്നാല്‍ എല്ലു മുറിയാതെ നോക്കാം

ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പ്രായമാകുന്നവരുടെ എല്ലുകള്‍ പൊട്ടുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കും എല്ലുകള്‍ പൊട്ടാറുണ്ട്. എന്നാല്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയാല്‍ എല്ല് പൊട്ടുന്നതില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കും.

എല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണത്തിലും ജീവിതരീതിയിലും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ചുവടെ കൊടുക്കുന്നവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

പാല്‍: കാല്‍സ്യത്തിന്റെ കലവറ
കാല്‍സ്യത്തിന്റെ കലവറയാണ് പാല്‍. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 700 മില്ലി ഗ്രാം കാല്‍സ്യം ഒരു ദിവസം ആവശ്യമാണ് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാല്‍സ്യത്തിന്റെ അഭാവം അസ്ഥിക്ഷയം, അസ്ഥികള്‍ക്ക് തേയ്മാനം, അസ്ഥിപൊട്ടല്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇത് കൂടാതെ പാലില്‍ വിറ്റാമിന്‍ എ, ഡി, ബി12, മഗ്നീഷ്യം, ഫോസ്ഫറസ് പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. പാല്‍ കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ തൈര്, വെണ്ണ മുതലായവ കഴിക്കുക, ഇവയില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നു.

മത്സ്യ വിഭവങ്ങള്‍
ആഹാരത്തില്‍ ധാരാളം മത്സ്യ വിഭവങ്ങള്‍ ഉപയോഗിക്കുക . ഇതില്‍ , മത്തി കോര എന്നീ മത്സ്യവിഭവങ്ങള്‍ പ്രധാനമായും ഉപയോഗിക്കുക. ഈ മത്സ്യത്തില്‍ കാല്‍സ്യം വിറ്റാമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ എല്ലുകളുടെ ആരോഗ്യത്തിന് വളരെ അത്യന്താപേക്ഷിതമാണ്.

ഇലക്കറികള്‍
ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍കൊള്ളിക്കുക ചീര, മുരിങ്ങയില എന്നീ ഇലക്കറികള്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുക.

ഒമേഗാ 3,ഫാറ്റിആസിഡ്, മിനറല്‍സ്
കശുവണ്ടി, വാള്‍നട്ട്സ്, ചെറുചന വിത്ത് എന്നിവ ധാരാളം കഴിക്കുക . ഇവയില്‍ ധാരാളം ഒമേഗാ 3,ഫാറ്റിആസിഡ്, മിനറല്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

വ്യായാമങ്ങള്‍
എല്ലു തേയ്മാനത്തിനുള്ള പരിഹാരം വിശ്രമമാണെന്നു കരുതുന്നവരുണ്ട്. ഇത് തെറ്റിദ്ധാരണയാണ്. വ്യായാമങ്ങള്‍ ചെയ്യുന്നത് ഇതിന് ഒരു പരിഹാരമാണ്. –

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!