Breaking News

നൂലുവള്ളിയില്‍ പുകപ്പുരയും തൊഴുത്തും കത്തി നശിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കും ഗൃഹനാഥനും പൊള്ളലേറ്റു.

pollaletta pothinkuttikalകൊടകര: പടിഞ്ഞാറേ നൂലുവള്ളിയില്‍ മാണുക്കാടന്‍ ശ്രീധരന്റെ റബ്ബര്‍ പുകപ്പുരയും തൊഴുത്തുമാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പുകപ്പുരയില്‍ റബ്ബര്‍ ഷീറ്റ് ഉണക്കുന്നതിനായി തീയിട്ടിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാം അഗ്‌നിബാധക്ക് കാരണമെന്ന് കരുതുന്നു.

പുകപ്പുരയിലുണ്ടായിരുന്ന 150 കിലോയോളം റബ്ബര്‍ഷീറ്റും 50 കിലോയിലധികം ജാതിക്കായയും പൂര്‍ണ്ണമായും കത്തി നശിച്ചു.പുകപ്പുരയോടനുബന്ധിച്ച് ഒരേ ഷെഡ്ഡില്‍ തന്നെയായിരുന്നു തൊഴുത്ത്. തൊഴുത്തിലേക്കും തീയാളിയതിനെത്തുടര്‍ന്നു ഉള്ളില്‍ കെട്ടിയിരുന്ന രണ്ട് പോത്തിന്‍കുട്ടികള്‍ക്ക് സാരമായി പൊള്ളലേറ്റു. ഇവയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥനും തലയില്‍ പൊള്ളലേറ്റു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.

പോത്തിന്‍കുട്ടികള്‍ക്ക് ശരീരത്തില്‍ അങ്ങിങ്ങായിതൊലി പോയിട്ടുണ്ട്. ഇവ വെറ്റിനറി ഡോക്ടറുടെചികിത്സയിലാണ്. തൊട്ടടുത്ത് കിണറില്‍ പമ്പ് സെറ്റ് ഉണ്ടായിരുന്നതിനാല്‍ വെള്ളം പമ്പ് ചെയ്ത് തീയണക്കാനായി. ഇതിനാല്‍ പുകപ്പുരക്ക് ഏതാനും മീറ്റര്‍ മാത്രം അകലെയുണ്ടായിരുന്ന വീടിനെ അഗ്‌നിബാധയില്‍ നിന്നും രക്ഷിക്കാനായതായി വീട്ടുടമ പറഞ്ഞു.
റിപ്പോര്‍ട്ട് : ശ്രീധരന്‍ കളരിക്കല്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!