
പുതുക്കാട്: മുത്രത്തിക്കര പള്ളിപ്പുഴ മഹാവിഷ്ണുക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടന്നു.കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച 9 പേരാണ് പഞ്ചാരിയുടെ പതികാലം മുതല്‍ കൊട്ടിക്കയറിയത്.
അരങ്ങേറ്റമേളത്തിന് സഹമേളക്കാരായി കൊടകര ശിവരാമന്‍നായര്‍,പറമ്പില്‍ നാരായണന്‍, കൊടകര സജി, മച്ചാട് പത്മകുമാര്‍ എന്നിവര്‍ യഥാക്രമം കുറുംകുഴല്‍, ഇലത്താളം, വലംതല, കൊമ്പ് എന്നിവയില്‍ പങ്കെടുത്തു.