തയ്‌വാനീസ് കമ്പനിയായ എച്ച്.ടി.സിയുടെ ആഢംബര സ്മാര്‍ട്ട് ഫോണ്‍ എച്ച്.ടി.സി ബട്ടര്‍ഫ്‌ളൈ ഇന്ത്യയിലെത്തി. 1080 പിക്‌സല്‍ ഡിസ്‌പ്ലേയും 5 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീനുമുള്ള ഫോണിന് 45,999 രൂപയാണ് വില. ഡിംസബര്‍ മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായിരുന്ന ബട്ടര്‍ഫ്‌ളൈ ഇന്ത്യയിലെ വിലകൂടിയ ഫോണുകളിലൊന്നാണ്.
സൗകര്യങ്ങളില്‍ ആസ്യുസിന്റെ പാഡ്‌ഫോണിനോട് സാദൃശ്യമുള്ള ബട്ടര്‍ഫ്‌ളൈ ജെല്ലി ബീന്‍ ഒ.എസ്സിലാണ് പ്രവര്‍ത്തിക്കുന്നത്. 2 ജിബി റാമിനോട് കിടപിടിക്കുന്ന1.54 ജിഗാഹട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കം സ്‌നാപ്പ്ഡ്രാഗണ്‍ ആണ് പ്രവര്‍ത്തന വേഗത. 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 2.1 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും മികച്ച ചിത്രീകരണം ഉറപ്പുനല്‍കുന്നു.
മറ്റു പ്രത്യേകതകള്‍ ഒറ്റനോട്ടത്തില്‍
5 ഇഞ്ച് സൂപ്പര്‍ എല്‍സിഡി 3 ഡിസ്‌പ്ലേ (കോണിംഗ് ഗറില്ല ഗ്ലാസ് 2 സഹിതം)
16 ജിബി ഇന്റേണല്‍ മെമ്മറി (32 എംബി വരെ എക്‌സ്പാന്റബിള്‍, മൈക്രോ എസ്ഡി)
വൈഫൈ 802.1, ബ്ലൂടൂത്ത് 4.0, ഡിഎല്‍എന്‍എ, ജി.പി.എസ്.