
കൊടകര : വാസുപുരം എസ്.എന്‍.ഡി.പി. ശാഖയുടെ കീഴിലുള്ള ശിവഗിരിനാഥന്‍ സ്വയം സഹായസംഘത്തിന്റെ വാര്‍ഷികം എസ്.എന്‍.ഡി.പി. വാസുപുരം ശാഖാസെക്രട്ടറി ദിവാകരന്‍ തെക്കൂട്ട് നിര്‍വ്വഹിച്ചു.
ഏറ്റവും മികച്ച സംഘാടനത്തിനുള്ള പുരസ്‌കാരം അരുണ്‍ ടി.ടി. ശാഖപ്രസിഡന്റ് ചന്ദ്രന്‍ പള്ളത്തേരിയില്‍ നിന്നും ഏറ്റുവാങ്ങി. കൊടകര യൂണിയന്‍ കൗണ്‍സിലര്‍ വി.ജി. ഗിന്‍ഷ, ശാഖ വൈസ് പ്രസിഡന്റ് സുരേഷ് പോണോളി, സുരേന്ദ്രന്‍ ആലുക്കത്തറ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ശശി കെ.ആര്‍. (കണ്‍വീനര്‍), അജയന്‍ വടക്കേടത്ത് (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.