കൊടകര : കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തിലെ കെ.സി.വൈ.എം. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നേത്ര ഐ കെയര്‍ ഹോസ്പിറ്റലും ലൈഫ് കെയര്‍ മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച തിമിര രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പില്‍ 500ല്‍പരം ആളുകള്‍ പങ്കെടുത്തു.
രാവിലെ ദിവ്യബലിക്കുശേഷം നടന്ന ചടങ്ങിന് ഡോ. നിഖിത ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍ കവലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കനകമല കെ.സി.വൈ.എം. പ്രസിഡന്റ് ഷിബു കൊടുകില്‍പറമ്പില്‍ സ്വാഗതവും രൂപത കെ.സി.വൈ.എം. സെക്രട്ടറി കുമാരി ജെമ്മാ ജെയ്ക്കബ്, അസി. വികാരി ഫാ. ജിജോ പുതുശ്ശേരി, കൈക്കാരന്‍ ആന്റണി ചക്കാലക്കല്‍ എന്നിവര്‍ ആശംസയും ആന്റണി മേനാച്ചേരി നന്ദിയും പറഞ്ഞു.
ജോ പോള്‍ ഊക്കന്‍, മനു രാജു എന്നിവരും കനകമല കെ.സി.വൈ.എം.പ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്വം നല്‍കി. 150-ഓളം പേര്‍ രക്തദാനസമ്മതപത്രത്തില്‍ ഒപ്പുവച്ചു. രാവിലെ 8 മണിക്കാരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒരു മണിയോടെ അവസാനിച്ചു.