കൊടകര : നെല്ലിപ്പറമ്പ് അല്‍-അന്‍സാര്‍ ജുമാമസ്ജിദിന്റെ നേതൃത്വത്തില്‍ നബിദിനറാലി, മൗലിദ് പാരായണം, അന്നദാനം എന്നിവ നടത്തി. മഹല്ല് പ്രസിഡന്റ് എം.കെ. ലത്തീഫ് പതാക ഉയര്‍ത്തി.
നബിദിന റാലിക്ക് എം.ഇ. ഹനീഫ, വി.എ. റഹീം, വി.എസ്. സനോജ്, എം.എ. അന്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. സമാപന സമ്മേളനം ഇമാം സി.എച്ച്. മാഹിന്‍ മൗലവി അല്‍ഖാസിമി ഉദ്ഘാടനം ചെയ്യുകയും പേരമാന് ജുമാ മസ്ജിദ് ഇമാം സൈദുദ്ദീന്‍ മൗലവി അല്‍-ഖാസിമി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.