കൊടകര : ആലത്തൂരില്‍ ബി.ജെ.പി. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ആന്റണി തണ്ട്യേയ്ക്കലിന് മെമ്പര്‍ഷിപ്പ് നല്‍കിയാണ് ബി.ജെ.പി. മണ്ഡലം ഭാരവാഹി എന്‍.ആര്‍. പ്രദീപ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ബൂത്ത് പ്രസിഡന്റ് സര്‍വ്വേശ്വരന്‍ തമ്പി അദ്ധ്യക്ഷനായി. പഞ്ചായത്ത് ഭാരവാഹികളായ സുരേഷ് മേനോന്‍, റോഷന്‍ എന്‍.ആര്‍., വടുതല നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.