കൊടകര: തൃശ്ശൂര്‍ ജില്ല ആം റസ്ലിംഗ് അസ്സോസിയേഷന്റേയും പുതുക്കാട് പഞ്ചഗുസ്തി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പന്തല്ലൂക്കാരന്‍ ലോനപ്പന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 38 -ാം മത് തൃശ്ശൂര്‍ ജില്ല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് പുതുക്കാട് വച്ച് നടന്നു. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. ആം റസ്ലിംഗ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടുമായി പഞ്ചഗുസ്തി പിടിച്ച് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
പുതുക്കാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.വി. സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ആം റസ്ലിംഗ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ല സെക്രട്ടറി എം.ഡി. റാഫേല്‍, വൈസ് പ്രസിഡന്റ് എ.ജെ. ജെയ്‌മോന്‍, അഡ്വ. ജോബി പുളിക്കന്‍, ട്രഷറര്‍ കെ.ആര്‍. സുകുമാരന്‍, ആല്‍ബി സി.ഡി. എന്നിവര്‍ പ്രസംഗിച്ചു. പുതുക്കാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബേബി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.
സംഘാടകസമിതി ചെയര്‍മാന്‍ കെ.എസ്. സജിത്ത് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സിന്റോ പയ്യപ്പിള്ളി നന്ദിയും പറഞ്ഞു. ബെസ്റ്റ് ആം ബെന്റര്‍ ഓഫ് തൃശ്ശൂര്‍ ആയി ടി.എസ്. ഇസ്മായിലിനെ തിരഞ്ഞെടുത്തു. മത്സരവിജയികള്‍ ഹരി കെ.എം. (55 കെ.ജി.), അജു പി.ആര്‍. (60 കെ.ജി.), സുഭാഷ് പി.സി. (65 കെ.ജി.), അനൂപ് സി.ഡി. (70 കെ.ജി.), ജിനേഷ് എ.എം. (75 കെ.ജി.), അസില്‍ പി.എസ്. (80 കെ.ജി.), സിജു കെ.വി. (100 കെ.ജി.), ഇസ്മായില്‍ പി.എസ്. (+110 കെ.ജി.).