Breaking News

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ 2015 ജനുവരി 18നും ഫെബ്രുവരി 22നും

Pulse polio campaign in India a successഇന്ത്യയെ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മഹത്തായ ഒരു ആരോഗ്യ പരിപാടിയാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍. ഇന്ത്യയില്‍ ഒട്ടാകെ അഞ്ചുവയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേദിവസം രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനുമിടയ്ക്ക് ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ രോഗാണുസംക്രമണം തടയുന്ന പദ്ധതിയാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍.
സംസ്ഥാനത്തെ അഞ്ചുവയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും 2015 ജനുവരി 18നും ഫെബ്രുവരി 22നും പോളിയോ വാക്‌സിന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മികച്ച പരിശീലനം ലഭിച്ച ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ ഈ ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ പള്‍സ് പോളിയോ ബുത്തുകളിലൂടെ പോളിയോ വാക്‌സിന്‍ വിതരണം ചെയ്യും. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ട് ജെട്ടികള്‍ ഉത്സവ മേള കേന്ദ്രങ്ങള്‍ തുടങ്ങി കുട്ടികള്‍ വന്നുപോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കുന്നുണ്ട്. കൂടാതെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ പോളിയോ വാക്‌സിന്‍ നല്‍കുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

രോഗപ്രതിരോധ ചികിത്സാ പട്ടികപ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനങ്ങളില്‍ തുള്ളിമരുന്ന് നല്‍കണം. നവജാത ശിശുക്കള്‍ക്കും വയറിളക്കമോ മറ്റ് രോഗങ്ങളുള്ള കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കാവുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനങ്ങളില്‍ വാക്‌സിന്‍ ലഭിക്കാതെപോയ കുട്ടികളെ കണ്ടെത്തി അതിനടുത്തുള്ള രണ്ട് ദിവസങ്ങളില്‍ വോളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ ചെന്ന് വാക്‌സിന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.

അല്ലാത്തപക്ഷം കുട്ടിയുമായി പള്‍സ് പോളിയോ ദിവസവും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സമീപിച്ചാലും തുള്ളിമരുന്ന് ലഭിക്കുന്നതാണ്..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!