കൊടകര : മാള കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റും ആളൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററും സംയുക്തമായി പള്‍സ് പോളിയോ വിളംബര റാലി നടത്തി. കോളേജില്‍ നിന്ന് പുറപ്പെട്ട റാലി ആളൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ സമാപിച്ചു.
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അനില്‍കുമാര്‍ പി.ആര്‍. അദ്ധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യപ്പന്‍ അങ്കാരത്ത് ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബി പള്‍സ് പോളിയോയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. യോഗത്തില്‍ എന്‍.എസ്.എസ്. സെക്രട്ടറി മനു ആന്റോ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി വിബിന്‍ ജോസഫ് നന്ദിയും പറഞ്ഞു.