കൊടകര : ആലത്തൂര്‍ മുണ്ടക്കല്‍ ശ്രീരുധിരമാല ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. മുത്തപ്പന് കളംപാട്ട്, വിഷ്ണുമായക്ക് രൂപക്കളം, അഷ്ടനാഗക്കളം, ഗണപതിഹോമം, കലശാഭിഷേകം, മേളം, പഞ്ചവാദ്യം, നന്തുണിപ്പാട്ട്, കാഴ്ചശിവേലി, നാദസ്വരം, തായമ്പക, വിദ്യാഭ്യാസഅവാര്‍ഡ് വിതരണം, നാടന്‍പാട്ട്, ഗുരുതി എന്നിവയുണ്ടായി.എഴുന്നള്ളിപ്പിന് മുണ്ടക്കല്‍ ശ്രീനന്ദന്‍ ഭഗവതിയുടെ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് തൃക്കൂര്‍ രാജന്‍മാരാര്‍ നേതൃത്വം നല്‍കി.