കൊടകര : ജെ.എസ്. എസ്. പുതുക്കാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണസ്‌കൂളില്‍ വെച്ച് നടന്നു. കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രാജന്‍ ബാബു (മുന്‍ എം.എല്‍.എ.) ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കുണ്ടനി അദ്ധ്യക്ഷനായി. കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു മുഖ്യപ്രഭാഷണം നടത്തി.
ജില്ല സെക്രട്ടറി പി.കെ. ശിവരാമന്‍, പ്രസിഡന്റ് പി.എസ്. ഉണ്ണികൃഷ്ണന്‍, വി.എ. ജേക്കബ്ബ്, സി.ടി. ബാലകൃഷ്ണന്‍, പി.കെ. സഹീര്‍, കെ.വി. ശശീധരന്‍, പി.കെ. സുബ്രന്‍, ടി.കെ. സുബ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.