
കൊടകര : ആലത്തൂര്‍ എ.എല്‍.പി.എസ്. കെ.ജി. വിദ്യാര്‍ത്ഥികളുടെ കിഡ്‌സ് ഫെസ്റ്റ് ”വൈവിധ്യ 2015” ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.എം. പ്രബിന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് കെ. ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പി.കെ. സുതന്‍, ഉമേഷ് കൃഷ്ണന്‍, എം.ഡി. ലീന, നിവേദ്യ അഭയന്‍, എ.എ. അമര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും, അലില്‍വാസ്, അതുല്‍വാസ്, ആഗ്‌നേയ് സുനില്‍, ശങ്കര്‍ മോഹന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റിക് യോഗ പ്രോഗ്രാമും നടന്നു.