കൊടകര : മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന പുതുക്കാട് ടൂറിസം പാക്കേജില്‍ സഞ്ചാരികള്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. ഇതിനായി മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിച്ചു. www.mlcs.in എന്നതാണ് വെബ്‌സൈറ്റ് വിലാസം. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് എ.കെ. സുകുമാരന്‍ ആദ്ധ്യക്ഷ്യം വഹിച്ചു.