കൊടകര : കൊടകര ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൊടകര ജി.എല്‍.പി. സ്‌കൂളില്‍ വച്ച് ഗവ. ബോയ്‌സ്, ഗവ. ഗേള്‍സ്, ഗവ. ലോവര്‍ പ്രൈമറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദന്തരോഗപരിശോധന ക്യാമ്പ് നടത്തി. ചാലക്കുടി ഡെന്റല്‍ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ദന്തരോഗ പരിശോധനയും, ചികിത്സയും കൊടകര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ കൊടകര ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഫ്രാന്‍സീസ് ഏറ്റുമാനൂക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗവ. ജി.എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍, ചാലക്കുടി ഡെന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബെറില്‍ പോള്‍, ലയണ്‍സ് ക്ലബ് ട്രഷറര്‍ സി.പി. വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ചാലക്കുടി ഡെന്റല്‍ അസോസിയേഷനിലെ ഡോക്ടര്‍മാര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ 250 ല്‍ പരം പേര്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ടൂത്ത് പേസ്റ്റും ബ്രഷുകളും വിതരണം ചെയ്തു.