കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റേയും, ആരോഗ്യ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ ”എന്റെ സ്‌കൂള്‍ ലഹരിവിമുക്തസ്‌കൂള്‍” പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ച് റാലിയും ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടന്നു.
പദ്ധതി പിടിഎ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ബി. സജീവ് അദ്ധ്യക്ഷത വഹിച്ചു. ഡോ. നിധിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, കെ.പി. ലിയോ, തങ്കച്ചന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് എന്‍.എസ്.എസ്. കണ്‍വീനര്‍മാരായ ആദര്‍ശ് കെ.കെ., റോബേഷ്, കെ.എസ്. ശീതള്‍, ഗ്രീഷ്മ എന്നിവര്‍ നേതൃത്വം നല്‍കി. ഇതോടനുബന്ധിച്ച് ഗവ. എല്‍.പി. സ്‌കൂള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്തു.