കൊടകര : പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിന്റെ ഭാഗമായി കൊടകര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രോഗീ- ബന്ധു സംഗമം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പിളി സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല പഞ്ചായത്തംഗം അജിത രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ. സ്മിത പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജോയിന്റ് ഡയറക്ടര്‍ ശിവശങ്കരമേനോന്‍ വൃക്ക രോഗികള്‍ക്ക് വേണ്ടി നല്‍കുന്ന സേവനങ്ങള്‍, ധനസഹായം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സ് നടത്തി. തുടര്‍ന്ന് രോഗികളും ബന്ധുക്കളും മറ്റുള്ളവരും കലാപരിപാടികള്‍ അവതരിപ്പിച്ചു. രോഗികളും ബന്ധുക്കളുമായുള്ള അനുഭവങ്ങള്‍ പങ്കിട്ട ചടങ്ങിന് ദിനേശ് കുമാര്‍, ഷിബു സി.കെ., മേരി പി. ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ധന്യ വേലായുധനെ ചടങ്ങില്‍ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പ്രനില ഗിരീശന്‍, ബബീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സജിനി സന്തോഷ്, വത്സല, പത്മിനി സൂര്യന്‍, സജിത ജോയി, ലത ഷാജു, സത്യന്‍, വേലായുധന്‍, മിനി ദാസന്‍, രാജന്‍ തൊമ്മാത്ത്, കെ.ആര്‍. സോമന്‍, വിനയന്‍ തോട്ടാപ്പിള്ളി, പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍, മധുസൂദനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത രോഗികള്‍ക്കും ബന്ധുക്കള്‍ക്കും മറ്റുള്ളവര്‍ക്കും ചായയും ഉച്ചഭക്ഷണവും വിതരണം ചെയ്തു. ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സി.ഡി.എസ്. ചെയര്‍ പേഴ്‌സന്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.