പുതുക്കാട്: കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കി കൊടകര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 37,62,83,850 രൂപ വരവും 37,57,83,850 രൂപ ചെലവും അഞ്ച് ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ജൈവകൃഷി പ്രോത്സാഹന പദ്ധതിയടങ്ങുന്ന കാര്‍ഷികമേഖലയ്ക്ക് 47 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഭവനനിര്‍മാണത്തിന് 1.42 കോടി രൂപയും പശ്ചാത്തല വികസനപദ്ധതികള്‍ക്കായി 95 ലക്ഷവും മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് 21 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൊടകര ബ്ലോക്ക് പരിധിയില്‍ ബഹുവര്‍ഷ പദ്ധതിയായി ഐ.ടി. പാര്‍ക്ക് ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ നീക്കിവെച്ചു.
അവയവദാന സാക്ഷരതാ പദ്ധതിക്കായി 5 ലക്ഷം രൂപയും നിര്‍ഭയ പരിശീലന പദ്ധതിക്ക് 10 ലക്ഷവും വകയിരുത്തി. വനിതാക്ഷേമ പദ്ധതികള്‍ക്കായി 46.5 ലക്ഷം രൂപയും നീക്കിവെച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിത പുഷ്പന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് വി.എസ്. ജോഷി ആധ്യക്ഷ്യം വഹിച്ചു. കെ.എല്‍. ജോസ്, സി.എം. ബബീഷ്, റോസിലി റപ്പായി എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമിയില്‍ വന്ന വാര്‍ത്ത!