Breaking News

ചെമ്പുചിറ കുളത്തില്‍ നിന്ന് പുരാതന ശിലാ വിഗ്രഹങ്ങള്‍ കണ്ടുകിട്ടി.

chembuchiraPondകൊടകര: ചെമ്പുചിറ മഹാദേവക്ഷേത്രത്തോടനുബന്ധിച്ചുള്ള കുളം നവീകരിക്കുന്നതിന്റെ ഭാഗമായി വെള്ളം വറ്റിച്ച് ചളി നീക്കുമ്പോള്‍ കുളത്തിനടിയില്‍ നിന്ന് രണ്ട് പുരാതന ശിലാ വിഗ്രഹങ്ങള്‍ ലഭിച്ചു. ഒരു നാഗശിലയും,മറ്റൊരു ശിവലിംഗവുമാണ് കിട്ടിയത്.നൂറ്റാണ്ടുകള്‍ മുന്‍പ് തകര്‍ക്കപ്പെട്ട ക്ഷേത്രം മുടിഞ്ഞ നിലയില്‍ കാടുപിടിച്ച് കിടന്നിരുന്നത് അര നൂറ്റാണ്ട് മുന്‍പാണ് പരിസരവാസികളായ ഭക്തജനങ്ങള്‍ പുനരുദ്ധരിച്ചത്.

ക്ഷേത്രത്തിനു മുന്‍പില്‍ ക്ഷേത്രത്തില്‍ നിന്നും കല്‍പ്പടവുകള്‍ കെട്ടിയ നിലയില്‍ കിടന്നിരുന്ന കുളം അടുത്ത കാലം വരെ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലായിരുന്നു.പിന്നീട് കുളം സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് സൈഡ് കെട്ടി സംരക്ഷിക്കുകയായിരുന്നു.ഇപ്പോള്‍ 35 ലക്ഷം രൂപ എം.എല്‍.എ.ഫണ്ട് ഉപയോഗിച്ചാണ് കുളം നവീകരണം നടക്കുന്നത്. കുളത്തിനടിയില്‍ ഇനിയും കൂടുതല്‍ വിഗ്രഹങ്ങളോ ക്ഷേത്രസംബന്ധിയായ വസ്തുക്കളോ ലഭിക്കാനിടയുണ്ടെന്ന്കരുതുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!