മഠത്തില്‍വരവിന് അനുജന്‍ ഒന്നാമന്‍; ഇലഞ്ഞിത്തറയില്‍ ജ്യേഷ്ഠന്‍ രണ്ടാമന്‍
പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് അനുജന്‍ അമരക്കാരനാവുമ്പോള്‍ പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിന് ജ്യേഷ്ഠന് രണ്ടാംസ്ഥാനം. മഠത്തിവല്‍വരവിന്റെ നാദനായകന്‍ കേളത്ത് കുട്ടപ്പമാരാരും കേളത്ത് അരവിന്ദാക്ഷമാരാരുമാണ് ഈ സഹോദരങ്ങള്‍. മുന്‍വര്‍ഷങ്ങളില്‍ 2 പേരും 2 വിഭാഗങ്ങളിലേയും വാദ്യനിരയില്‍ രണ്ടാംസ്ഥാനത്തായിരുന്നു.എന്നാല്‍ അന്നമനടയുടെ അഭാവത്തോടെ കുട്ടപ്പമാരാര്‍ക്ക് മഠത്തില്‍വരവിന്റെ പ്രമാണം ലഭിക്കുകയായിരുന്നു. പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിത്തറയില്‍ പ്രമാണിയായതുമുതല്‍ അരവിന്ദാക്ഷമാരാരും പാറമേക്കാവിലുണ്ട്. തിരുവമ്പാടിയുടെ മേളനിരയില്‍ കൊട്ടിയിരുന്ന കേളത്തിനെ കുട്ടന്‍മാരാരുടെകൂടി നിര്‍ബന്ധത്തോടെയാണ് ഇലഞ്ഞിത്തറയിലേക്ക് കൊണ്ടുപോന്നത്.
വാദ്യനിരയിലെ മക്കള്‍ മാഹാത്മ്യം
തൃശൂര്‍:പൂരത്തിന് പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ വാദ്യനിരയില്‍ പ്രമുഖ വാദ്യകലാകാരന്‍മാരുടെ മക്കള്‍ ശ്രദ്ദേയസാന്നിധ്യമാകും.പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന്റെ മദ്ദളനിരയില്‍ അമരക്കാരനായ ചെര്‍പ്പുളശ്ശേരി ശിവന്റെ മകന്‍ ചെര്‍പ്പുളശ്ശേരി ഹരിഹരനും മദ്ദളവിദ്വാന്‍ ശങ്കരവാരിയരുടെ മകന്‍ അരുണ്‍ദേവ് വാരിയരും തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യത്തില്‍ അണിനിരക്കും.കഴിഞ്ഞവര്‍ഷംവരെ മഠത്തില്‍വരവിന്റെ അമരക്കാരനായിരുന്ന അന്നമനട പരമേശ്വരമാരാരുടെ മകന്‍ കലാമണ്ഡലം ഹരീഷ് മഠത്തില്‍വരവിന്റെ പഞ്ചവാദ്യത്തിന് ഇടയ്ക്കക്കാരനാണ്.തിരുവമ്പാടിയുടെ മേളപ്രമാണി കിഴക്കൂട്ട് അനിയന്‍മാരാരുടെ മകന്‍ മനോജും ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണി കുട്ടന്‍മാരാരുടെ മകന്‍ കാര്‍ത്തികും ഇലഞ്ഞിത്തറമേളനിരയിലുണ്ട്.പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന്റെ തിമിലനിരയില്‍ രണ്ടാംസ്ഥാനക്കാരനായ പരയ്ക്കാട് തങ്കപ്പന്‍മാരാരുടെ മക്കളായ മഹേശ്വരനും മഹേന്ദ്രനും ഇവിടെയുണ്ട്.
മാമാങ്കത്തിന്റെ നാട്ടില്‍നിന്നും മഠത്തില്‍വരവിന്
തൃശൂര്‍:മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് കൊമ്പ് വാദനത്തില്‍ മാമാങ്കത്തിന്റെ നാടായ മച്ചാട് നിന്നുമുള്ള കൊമ്പ് കലാകാരന്‍മാര്‍ ശ്രദ്ദേയസാന്നിധ്യമാകും . മച്ചാട് ഉണ്ണിനായര്‍ക്കാണ് കൊമ്പിന്റെ പ്രമാണം.കൊമ്പിന്റെ തമ്പുരാനായിരുന്ന മച്ചാട് അപ്പുനായരുടെ മക്കളായ മച്ചാട് കുട്ടപ്പനും മണികണ്ഠനും ഇരുവശത്തുമുണ്ടാകും. കൂടാതെ മച്ചാടുനിന്നും സുബ്രഹ്മണ്യന്‍, ഹരിഗോവിന്ദന്‍, നാരായണന്‍, പത്മകുമാര്‍, വേണുഗോപാല്‍, കൃഷ്ണകുമാര്‍, സുരേഷ്, വിമല്‍കുമാര്‍, കാശു, രാജേഷ്, ജയപ്രകാശ് എന്നിവരും മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് കൊമ്പ് നാദം തീര്‍ക്കും. മച്ചാട് രാമകൃഷ്ണന്‌നായര്‍ക്കാണ് പാറമേക്കാവില്‍ വാദ്യനിരയില്‍ കൊമ്പിന്റെ നേതൃത്വം. കൂടാതെ മച്ചാട് രാമചന്ദ്രനും കണ്ണനും ഈ വിഭാഗത്തിലെ കൊമ്പ് നിരയിലാണ്.