കൊടകര : രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമെ സേവനപ്രവര്‍ത്തനവും ലക്ഷ്യമാക്കി എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാലയത്തെ പെയിന്റടിച്ച് സൗന്ദര്യവത്ക്കരിക്കാന്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ശ്രമദാനം നടത്തി. വിദ്യാലയത്തിന്റെ ചുമരുകളെ വര്‍ണ്ണാഭമാക്കി ചെറുപ്പക്കാര്‍ വിദ്യാലയത്തെ ആകര്‍ഷകമാക്കി.
ഡി.വൈ.എഫ്.ഐ. ആലത്തൂര്‍ സൗത്ത് യൂണിറ്റിലെ ചെറുപ്പക്കാര്‍ ഒരു ദിനം വിദ്യാലയത്തിനായി മാറ്റിവച്ചു. ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. ലാല്‍ അദ്ധ്യക്ഷത വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.ആര്‍. പ്രബിന്‍, ടി.കെ. സതീശന്‍, മനീഷ് കെ.എം., കെ.ആര്‍. രതീഷ് എന്നിവര്‍ സംസാരിച്ചു.