Breaking News

അഴകം മഠത്തില്‍-പഴംപിള്ളി ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവും, കളമെഴുത്തുപാട്ടും ആഘോഷിച്ചു.

roopakalamകൊടകര : അഴകം മഠത്തില്‍-പഴംപിള്ളി ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവും, കളമെഴുത്തുപാട്ടും ആഘോഷിച്ചു. പ്രാസാദശുദ്ധി, പുണ്യാഹം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, കലശാഭിഷേകം, സര്‍പ്പപൂജ, തോറ്റംപാട്ട്, പറനിറപ്പ്, മേളം, പ്രസാദ ഊട്ട്, മുത്തപ്പന് കളമെഴുത്ത് പാട്ട്, ദീപാരാധന, അത്താഴപൂജ, ഭഗവതിക്കും ഘണ്ഠാകര്‍ണ്ണന്‍, നമ്പൂരിച്ചന്‍, മലനായാടി തുടങ്ങിയവര്‍ക്ക് കളമെഴുത്ത് പാട്ട്, തായമ്പക, ഗുരുതി, എന്നി ചടങ്ങുകളുണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഐ.സി. അശ്വിനിദേവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേളം, തായമ്പക എന്നിവയ്ക്ക് പുല്ലൂര്‍ സജു ചന്ദ്രനും സംഘവും നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!