കൊടകര: ദേശീയപാതയിലെ കൊളത്തൂരില്‍ മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാസുപുരം ബുധനേടത്ത് മനോജിന്റെ ഭാര്യ സരിത(33)യാണ് ഇന്നലെ രാത്രി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചത്.
കൊടകര വനിത സഹകരണസംഘത്തിലെ ജീവനക്കാരിയായ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ചൊവ്വാഴ്ച വൈകുന്നേരം കൊളത്തൂരില്‍ വെച്ച് മിനിലോറിയിടിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ശോഭ എന്ന യുവതിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സരിതയുടെ ഏകമകന്‍ സഞ്ജയ്.