കൊടകര : ചുങ്കാല്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദനസമ്മേളനം നടന്നു. എസ്.എസ്.എല്‍.സി., സി.ബി.എസ്.ഇ. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ രേണുക ബാബു, അരുണ്‍ രാജ് എന്നീ കുട്ടികളെ യോഗത്തില്‍ വെച്ച് പുരസ്‌കാരം നല്‍കി ആദരിച്ചു. പരിസ്ഥിതിസന്ദേശത്തിന്റെ ഭാഗമായി കരയോഗത്തിലെ 101 വീടുകളിലേക്ക് വൃക്ഷതൈ വിതരണം നടത്തി.
ടി.ബാലകൃഷ്ണമേനോന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹരിദാസ് തുരുത്തിക്കാട്, മനോഹരന്‍ തൊഴുക്കാട്, ജയശ്രീ മേനോന്‍, കെ.എന്‍. മേനോന്‍, എം. നാരായണന്‍കുട്ടി മാസ്റ്റര്‍, എ. സത്യന്‍, ഉദിഷ് നായര്‍, സതി നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പദ്ധതികളെക്കുറിച്ചും, കാര്‍ഷിക വായ്പാപദ്ധതികളെക്കുറിച്ചും ബാങ്ക് മാനേജര്‍ ക്ലാസ് എടുത്തു. ഓരോ വീട്ടിലും ജൈവവള പച്ചക്കറി കൃഷി തുടങ്ങുവാന്‍ തീരുമാനിച്ചു. കാര്‍ഷിക രംഗത്തേക്ക് എല്ലാ കുടുംബവും ഇറങ്ങുവാന്‍ തീരുമാനിച്ചു.