പുസ്തക സമാഹരണത്തിലൂടെ വായനദിനം ശ്രദ്ധേയമായി
ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ സ്‌കൂള്‍ ഗ്രന്ഥശാലയുടെ നേതൃത്തത്തില്‍ സംഘടിപ്പിച്ച വായനദിനാചരണം പുസ്തക സമാഹരണം കൊണ്ട് ശ്രദ്ധേയമായി.കഴിഞ്ഞ അദ്ധ്യയന വര്‍ഷം വിരമിച്ച പ്രധാന അദ്ധ്യാപിക എം. സുനന്ധ ഒമ്പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ ഗ്രന്ഥശാലയിലേക്ക് സമ്മാനിച്ചു.

കൊടകര : കൊടകര സെന്റ് ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അക്ഷര അരങ്ങൊരുക്കി ഈ ദിനത്തെ കുട്ടികള്‍ വരവേറ്റു. കൊടകര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പിളി സോമന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഡേവിസ് കണ്ണംമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സി. ജ്യോതി വായനാദിനസന്ദേശവും, ഈ വര്‍ഷത്തെ ലൈബ്രറി പുസ്തക വിതരണോദ്ഘാടനവും നടത്തി. ഹൈസ്‌ക്കൂള്‍ മലയാള അധ്യാപിക ഷീല എ.ഡി. വായനാദിനാശംസകള്‍ നേര്‍ന്നു. കുട്ടികളുടെ വിവിധ പരിപാടികള്‍ വായനാദിനത്തിന് വെളിച്ചമേകാന്‍ സഹായിച്ചു.
നന്തിക്കര : നന്തിക്കര ഗവ. ഹൈസ്‌ക്കൂളിലെ വിദ്യാരാംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനാവാരം കവയിത്രി ഡോ. ഇ. സന്ധ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ. ദേവയാനി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.ആര്‍ ബാബു, എസ്.എം.സി. ചെയര്‍മാന്‍ എം.ആര്‍. ഭാസ്‌കരന്‍, മലയാളം അധ്യാപിക കെ. ശ്രീലത, സീനിയര്‍ അസിസ്റ്റന്റ് പി.പി. ടെസ്സി, മെറിന്‍ റോസ്, കെ. ജോയ്, ആകര്‍ഷ കെ. എന്നിവര്‍ സംസാരിച്ചു.
നവീകരിച്ച ലൈബ്രറിയുടെയും റീഡിംഗ് റൂമിന്റെയും ഉദ്ഘാടനവും ഡോ. ഇ. സന്ധ്യ നിര്‍വഹിച്ചു. ഓരോ മനുഷ്യനും വായനയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന, അവരെ പുസ്തക ലോകത്തേക്ക് നയിക്കുന്ന ഒരു മുഹൂര്‍ത്തമുണ്ടാവുമെന്നും വായന ദൈവികമായ ഒരനുഭവമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കൊടകര : എസ്.എന്‍.വി.യു.പി.എസ്. മൂലംകുടം സ്‌കൂളില്‍ വായനവാരാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പി.ടി.എ. വൈസ് പ്രസിഡന്റ് പി.ജി. മനോജ് യോഗത്തില്‍ അദ്ധ്യക്ഷനായി. വിദ്യാരംഗം കണ്‍വീനര്‍ മാസ്റ്റര്‍ അനന്തു ശങ്കര്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. ചെറുതുരുത്തി കലാമണ്ഡലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആയിരുന്ന എന്‍.കെ. ചെല്ലപ്പന്‍ മാസ്റ്റര്‍ ഉദ്ഘാടനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വാര്‍ഡ്‌മെമ്പര്‍ സീത പുഷ്പാകരന്‍ നിര്‍വഹിച്ചു.
ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ബിജു നിര്‍വ്വഹിച്ചു. വായനാമത്സരം, പുസ്തകാസ്വാദനചര്‍ച്ച, നാട്ടുസ്മൃതികള്‍, ചുമര്‍ പത്രിക നിര്‍മ്മാണം, പ്രസംഗമത്സരം, ക്വിസ് മത്സരം, സാഹിത്യകാരനുമായി അഭിമുഖം, ചിത്രരചന, ചിത്രപ്രദര്‍ശനം തുടങ്ങിയ പരിപാടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. പ്രധാനാധ്യാപിക എം.മിനി, എം.വി. പ്രസന്നകുമാരി, പി.യു. രാഹുല്‍, ടി.ആര്‍. റെജി, ശ്രീകല ഇ.എസ്., മാസ്റ്റര്‍ ഹരികൃഷ്ണ മുരളി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിനുശേഷം കവിതാസ്വാദനശില്‍പശാലയും നടത്തി.

കൊടകര : എ.എല്‍.പി. സ്‌കൂള്‍ ആലത്തൂരും, നവോദയ വായനശാലയും സംയുക്തമായി ”നിത്യവായന” പരിപാടി ആരംഭിച്ചു. വായനശാല പ്രവര്‍ത്തകര്‍ വിദ്യാലയത്തിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യും. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി, വായിച്ച് പുസ്തകങ്ങള്‍ തിരിച്ചുനല്‍കുമ്പോള്‍ അടുത്തത് എന്ന മുറയ്ക്ക് പുസ്തകങ്ങള്‍ വിദ്യാലയത്തില്‍ നിന്നും വിതരണം ചെയ്യും. വിദ്യാലയത്തില്‍ നടന്ന വായനാദിനാഘോഷത്തില്‍ പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍ അദ്ധ്യക്ഷത വഹിച്ചു.
വായനശാല പ്രസിഡന്റ് എം.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ കാര്‍ത്തിക രാജിന് പുസ്തകം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാര്‍ത്തിക രാജ് ഐതിഹ്യമാലയെ സദസ്സിന് പരിചയപ്പെടുത്തി. നിവേദ്യ അഭയന്‍”മലയാളത്തിന്റെ സൗന്ദര്യം” എന്ന കവിത അവതരിപ്പിച്ചു. എ.എം. ഇന്ദിര, ഗ്രന്ഥശാല പ്രവര്‍ത്തകന്‍ ടി.ആര്‍. ശ്രീനിവാസന്‍, ഹെഡ്മിസ്ട്രസ് എം.ഡി. ലീന എന്നിവര്‍ സംസാരിച്ചു.
കൊടകര : ”വായിച്ചുവളരുക, ചിന്തിച്ച് വിവേകം നേടുക” എന്ന് മലയാളികളെ പ്രബുദ്ധരാക്കി തീര്‍ത്ത പി.എന്‍. പണിക്കരുടെ ചരമദിനം വായനാദിനമായി വിദ്യാലയത്തില്‍ ആഘോഷിച്ചു. പ്രധാനാധ്യാപകന്‍ കെ.പി. വേണുഗോപാല്‍ വായനാദിനസന്ദേശം നല്‍കി. തുടര്‍ന്ന് സമീപത്തെ ഗ്രന്ഥശാലയിലേക്ക് വിളംബര ജാഥയോടെ അധ്യാപകരും, വിദ്യാര്‍ത്ഥികളും സന്ദര്‍ശനം നടത്തി.
അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഗ്രന്ഥശാലയില്‍ അംഗത്വം നല്‍കി. തുടര്‍ന്ന് സാഹിത്യകാരനും, അധ്യാപകനുമായ ഹരിദാസ് മാസ്റ്റര്‍ ‘വായനാശീലം കുട്ടികളില്‍’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നടത്തി. വായനദിനത്തോടനുബന്ധിച്ച് ചുമര്‍ പത്രിക നിര്‍മ്മാണം, പോസ്റ്റര്‍ മത്സരം എന്നിവയും വിദ്യാലയത്തില്‍ നടത്തി. എന്‍.വി. സജീവ്, വാര്‍ഡ് മെമ്പര്‍ അമ്പിളി സോമന്‍, ഗ്രന്ഥശാല സെക്രട്ടറി സി.കെ. ജോണ്‍സണ്‍, പി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വായനാദിനാചരണത്തിന്റെ ഉദ്ഘാടനകര്‍മ്മം സ്‌കൂള്‍ മാനേജര്‍ ഫാ. പോളി പുതുശ്ശേരി നിര്‍വ്വഹിച്ചു. കൊടകര പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ലത ഷാജു അദ്ധ്യക്ഷത വഹിച്ചു. ദീപിക ഭാഷാപദ്ധതിയെക്കുറിച്ച് സര്‍ക്കുലേഷന്‍ മാനേജര്‍ ജോസഫ് തെക്കൂടന്‍ വിശദീകരിച്ചു.
ജോര്‍ജ്ജ് കരുത്തി, എ.കെ. പോള്‍സണ്‍ എന്നിവര്‍ ദീപിക പത്രവും, സുബ്രഹ്മണ്യന്‍ ചെറുകുന്ന് മലയാള മനോരമ പത്രവും സ്‌കൂളിലേക്ക് സ്‌പോണ്‍സര്‍ ചെയ്തു. എച്ച്.എം. കെ.എല്‍. ലിസി ടീച്ചര്‍, പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന്‍, എം.എല്‍. റൈനി ടീച്ചര്‍, ജോര്‍ജ്ജ് കരുത്തി, ആന്റോ സി.വി., പി.എ. ലില്ലി , എ.ജെ. ലിസി എന്നിവര്‍ സംസാരിച്ചു.